
തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന് ചാനൽ ചർച്ചയിൽ ഭീഷണി മുഴക്കിയ എ ബി വി പി മുൻ സംസ്ഥാന പ്രസിഡന്റും ബി ജെ പി ടീച്ചേഴ്സ് സെൽ സ്റ്റേറ്റ് കൺവീനരുമായ പ്രിന്റു മഹാദേവിനെതിരെ കോൺഗ്രസ് നിയമ നടപടിക്ക്. ഗോഡ്സെയുടെ പിൻ മുറക്കാർ മാധ്യമങ്ങളിൽ ഇരുന്ന് ഭീഷണി പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. വർഗീയതക്കെതിരെയും ഫാസിസത്തിനെതിരെയും യുദ്ധം പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ദേഹത്ത് ഒരു തരി മണ്ണ് വാരിയിടാമെന്നത് പോലും സംഘികളുടെ വ്യാമോഹം മാത്രമാണെന്ന് സതീശൻ പറഞ്ഞു. ഭീഷണി മുഴക്കിയ ആൾക്കെതിരെ കേരളത്തിലെ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.