
കാസർഗോഡ് : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് ശേഷം നടന്ന സമാപന യോഗം കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ഖാലിദ്, അർജ്ജുനൻ തായലങ്ങാടി, ബി.എ ഇസ്മായിൽ, കെ.ടി സുഭാഷ് നാരായണൻ, ഉമേശൻ അണങ്കൂർ, എ.ഷാഹുൽ ഹമീദ്, മുനീർ ബാങ്കോട്, കമലാക്ഷ സുവർണ്ണ, ഉസ്മാൻ അണങ്കൂർ, പി.കെ വിജയൻ, അഡ്വ. സാജിദ് കമ്മാടം, മഹമൂദ് വട്ടയക്കാട്, യു. വേലായുധൻ, അഹമ്മദ് ചൗക്കി, അബ്ദുൾ കരിം പട്ട്ള, അബൂബക്കർ പി.എ, കെ.എം കുഞ്ഞിക്കണ്ണൻ, മണികണ്ഠൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.