
കാസർഗോഡ് : കാസർഗോഡ് ഗവർമെന്റ് കോളേജ് 1985-’90കാലഘട്ടത്തിൽ പഠിച്ചവരുടെ കൂട്ടായ്മ ആദിത്വം അരുളുന്ന ഡിസംബർ 20 കോളേജ് ക്യാമ്പസിൽ വച്ച് നടക്കുന്ന മെഗാ കുടുംബ സംഗമത്തിന്റെ പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നു.. പ്രചാരണാർത്ഥം കൂട്ടായ്മ ചെയർമാൻ ടി കെ നസീർ വിദേശ പര്യടനം കഴിഞ്ഞു കഴിഞ്ഞ ദിവസം തിരിച്ചെത്തി. വിദേശ രാജ്യങ്ങളളിൽ ഉള്ള പൂർവ വിദ്യാർഥികൾ വിവരണീയതീതമായ ആവേശമാണ് പരിപാടിയുടെ പ്രചാരണത്തിൽ കാണിച്ചതെന്ന് നസീർ വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങൾ പരിപാടി എത്രമാത്രം വിജയമാക്കാൻ ഓരോ അംഗങ്ങൾക്കും പരിശ്രമിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.