
കാസർഗോഡ് : മൊഗ്രാൽ.മികച്ച ആരോഗ്യ പ്രവർത്തനത്തിന് അവാർഡുകൾ വാരിക്കൂട്ടുമ്പോഴും കേരളത്തിലെ ഏക സർക്കാർ യൂനാനി ഡിസ്പെൻസറിയിൽ 2 മാസത്തോളമായി തെറാപ്പിസ്റ്റിനെ നിയമിക്കാത്തത് മൂലം പീസിയോ തെറാപ്പി ചെയ്യാനെത്തുന്ന രോഗികൾ നിരാശരായി മടങ്ങുന്നു.
നേരത്തെ ഉണ്ടായിരുന്ന തെറാപ്പിസ്റ്റ് ഗൾഫിൽ ജോലി ലഭിച്ചതിനെ തുടർന്ന് യൂനാനി ഡിസ്പെൻസറിയിലെ ജോലി ഉപേക്ഷിച്ചു.പകരം നിയമനം ലഭ്യമാക്കേണ്ട സമയത്താണ് പഞ്ചായത്ത് ഭരണസമിതിയും, പുതുതായി ചാർജെടുത്ത സെക്രട്ടറിയും തമ്മിലുള്ള പോര് തുടങ്ങിയത്.ഇത് മാസങ്ങളോളം നീണ്ടു നിന്നതിനാൽ ബോർഡ് യോഗം ചേരാനാവാതെ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാൻ കഴിയാതെ പോയി.ഇതുമൂലം ദുരിതത്തിലായത് നൂറുകണക്കിന് രോഗികളാണ്.
2005-2010 കാലഘട്ടത്തിലെ എം അബ്ബാസിന്റെ നേതൃത്വത്തിലുള്ള കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് മൊഗ്രാൽ യൂനാനി ഡിസ്പെൻസറിയിൽ പീസിയോ തെറാപ്പിക്ക് കൂടി അനുമതി നൽകിയത്. നൂറുകണക്കിന് വൃക്ക,സ്ട്രോക്ക് തുടങ്ങി മാറാ രോഗങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു.തെറാപ്പിസ്റ്റ്ന്റെ അഭാവം മൂലം ഇപ്പോൾ ഇത്തരം രോഗികൾക്ക് തുടർ ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.യു നാനി ഡിസ്പെൻസറിയിൽ 50 രൂപയാണ് ഈ ചികിത്സയ്ക്ക് ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയിൽ പിസിയൊ തെറാപ്പിക്ക് വലിയ തുകയാണ് നൽകേണ്ടി വരുന്നത്. അതിനാൽ സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികൾ ഇതിനായി യൂനാനി ഡിസ്പെൻസറിയാണ് ആശ്രയിച്ചിരുന്നത്.
അതിനിടെ ഇന്നലെ ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ പുതിയ തെറാപ്പിസ്റ്റിനെ നിയമിക്കാനുള്ള നീക്കത്തെ “ബന്ധു” നിയമനമെന്നാരോപിച്ച് ബിജെപി,സിപിഎം, എസ്ഡിപിഐ അംഗങ്ങൾ എതിർത്തതോടെ നിയമനം വീണ്ടും തടസ്സപ്പെട്ടു.തെറാപ്പിസ്റ്റ് നിയമനത്തിന് നാലുപേരാണ് പഞ്ചായത്തിൽ നേരത്തെ അപേക്ഷ നൽകിയിരുന്നത്. ഇന്റർവ്യൂവിൽ എക്സ്പീരിയൻസ് നോക്കിയാണ് നിയമനത്തിന് തിരഞ്ഞെടുത്തത്. പഞ്ചായത്ത് പ്രസിഡണ്ട്,യുനാനി മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർ അടങ്ങുന്ന സമിതിയാണ് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുത്തത്.ഈ നിയമനത്തെയാണ് ഭരണപക്ഷത്തെ നേതാവിന്റെ ബന്ധു നിയമനമെന്നാരോപിച്ച് പ്രതിപക്ഷത്തെ 13 അംഗങ്ങൾ ചോദ്യം ചെയ്ത് രംഗത്തുവന്നത്. ഇത് ബോർഡ് യോഗത്തിൽ വലിയ ബഹളത്തിന് വഴി വെച്ചിരുന്നു. ഡിസ്പെൻസറിയിൽ വീണ്ടും തെറാപ്പിസ്റ്റ് നിയമനം തടസ്സപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

N