കാസർഗോഡ് :സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രാജ്യത്തിന് വേണ്ടി പോരാട്ടം നടത്തുകയും സ്വാതന്ത്ര്യത്തിന് ശേഷം സത്യസന്ധമായ രാഷ്ട്രീയ നിലപാടിലൂടെ പൊതുപ്രവർത്തകർക്ക് മാതൃകയായി പ്രവർത്തിച്ച ഉന്നത വ്യക്തിയായിരുന്നു ((മേലത്ത് നാരായണൻ നമ്പ്യാർ .ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മലബാറിന്റെ മണ്ണിൽ ശക്തമായ അടിത്തറ ഉണ്ടാക്കുകയും സഹകരണ മേഖലയ്ക്ക് അവിസ്മരണീയമായ നേതൃത്വം നൽകിക്കൊണ്ട് കേരളത്തിൽ സഹകരണ രംഗത്തെ വൻ പ്രസ്ഥാനമാക്കിയ നേതാവുമായിരുന്നു മേലത്ത് നാരായണൻ നമ്പ്യാർ എന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു.
മേലത്ത് നാരായണൻ നമ്പ്യാരുടെ നാല്പതാം ചരമവാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.നേതാക്കളായ കെ നീലകണ്ഠൻ, എം സി പ്രഭാകരൻ ,അഡ്വ:എ ഗോ=വിന്ദൻ നായർ, കെ ഖാലിദ് മെഹമൂദ് വട്ടേക്കാട് , എ ശാഹുൽ ഹമീദ് ,കെ ശ്രീധരൻ നായർ , ഹരീന്ദ്രൻ എറക്കോട് , പി ദേവദാസ് എന്നിവർ സംസാരിച്ചു.
