
ബോവിക്കാനം: മുളിയാർ bപഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ
ബി ഉമ്മർ സാഹിബ് സ്മാരക സൗധത്തിന്റെ നവീകരണ പ്രവർത്തിക്ക് മുതലപ്പാറ ബുഖാരിയ ഹിഫ്ള് കോളേജ് ചെയർമാൻ സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അൽ ബുഖാരി ആരംഭം കുറിച്ചു.
പ്രസിഡണ്ട് ബിഎം. അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ,മണ്ഡലം, പഞ്ചായത്ത് നേതാക്കളായ എബി. ശാഫി,കെബി.മുഹമ്മദ് കുഞ്ഞി,എംകെ.അബ്ദുൾ റഹിമാൻഹാജി,മാർക്ക് മുഹമ്മദ്,ഷെരീഫ് കൊടവഞ്ചി,യുഡിഎഫ് കൺവീനർ ബിസി. കുമാരൻ, ഹനീഫ പൈക്കം, സമീർ അല്ലാമനഗർ,എബി. കലാം, അബൂബക്കർ ചാപ്പ, പി.അബ്ദുല്ല കുഞ്ഞി ഹാജി സംബന്ധിച്ചു.