എ പി വിനോദ്

കീഴല്ലൂർ (.കണ്ണൂർ )വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്ന വൻ അട്ടിമറികളിൽ ഒന്ന് കീഴല്ലൂർ പഞ്ചായത്തിൽ ആണ്. കണ്ണൂർ വിമാനത്താവളം സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിൽ മാറണം കീഴല്ലൂർ എന്ന മുദ്രാവാക്യവുമായി യുവാക്കാൻ ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. രാവിലെ പ്രഭാത നടത്തത്തിനിടെ നൂറ് കണക്കിന് ആളുകൾ ആണ് പഞ്ചായത്ത് ഭരണമാറ്റത്തിന് അണിനിരന്നത്. പൊതുവെ യു ഡി എഫിന് ശക്തികുറഞ്ഞ ഈl പിടിച്ചെടുക്കാൻ ഉള്ള തന്ത്രപ്പാടിലാണ് യു ഡി എഫ്. എന്നുംയു ഡി എഫ് പടലപിണക്കങ്ങൾക്ക് പേരുകേട്ട ഈ പഞ്ചായത്തിൽ, ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ്. തന്നെ ഐക്യപ്പെട്ടുകൊണ്ടുള്ള പ്രവർത്തനം ആണ് നടത്തിയിരുന്നത്. ഒരു മാസം മുൻപ്. തന്നെ ഘടകകക്ഷികൾക്ക് സീറ്റുകൾ പങ്കു വച്ച് വിജയപാത ഒരുക്കാൻ കോൺഗ്രസ് ഇവിടെ തയാറായിരിക്കുകയാണ്. മട്ടന്നൂർ വിമാനതാവളത്തിനു സ്ഥലം ഏറ്റെടുത്ത ശേഷം 165 കുടുംബങ്ങൾക്ക് തങ്ങളുടെ സ്ഥാപര ജംഗമ വസ്തുക്കൾ ക്രയ വിക്രയം ചെയ്യാൻ പറ്റാത്ത നിലവിലെ അവസ്ഥ എടുത്തുകാട്ടിയാണ് യു ഡി എഫ് ഇവിടെ മത്സരിക്കുന്നത്. എയർ പോർട്ട് റൺവേ വികസനത്തിന്റെ ഇവിടെങ്ങളിലെ സ്വകാര്യ സ്ഥലങ്ങൾ ഇവരുടെ ഏറ്റെടുക്കുമെന്ന് പറഞ്ഞു മാർക്ക് ചെയ്തിരുന്നു. ഇപ്പോൾ അത് വിൽക്കാനോ ലോൺ എടുക്കാനോ പറ്റാത്ത അവസ്ഥ ആണ്. ഈ കാര്യങ്ങൾ ഒക്കെ മുൻ നിർത്തിയാണ് യു ഡി എഫ് പ്രചരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒരാഴ്ചയായി വാർഡ് തലത്തിൽ കൂട്ടയോട്ടം നടത്തിയിരുന്നു. ഇതിന്റെ സമാപനത്തിൽ ആണ് ചായോട് ബസ് സ്റ്റാണ്ടിൽ പ്രദേശത്തു കളിക്കളം ഇല്ലാത്തതിന്റെ പ്രതിഷേധാമായി ഫുഡ്ബോൾ. നടത്തിയത്.