കുമ്പള:മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പേരാല്‍ മാളിയേക്കല്‍ ഹൗസിലെ ജവാദ് എന്ന ഫവാദ്(24)ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.ചെര്‍ക്കളയിലെ ഒരു ഭക്ഷ്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഫവാദിന് അസഹ്യമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുമ്പളയിലേയും, കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതനായ മുഹമ്മദിന്റെയും ആയിഷയുടേയും മകനാണ്.പേരാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ്ചെയ്തു.
