By ഷാഫി തെരുവത്ത്
കാസര്‍ഗോഡ് 2025 ഫെബ്രുവരി മാസത്തിൽ 75 ഗ്രാം എംഡി എംഎ പിടി കൂടിയ കേസിലെ പ്രതികൾക്ക് എം ഡി എം എ എത്തിച്ചു കൊടുത്ത പ്രധാനപ്രതി പിടിയിൽ. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മിൽ (22) ആണ് മഞ്ചേശ്വരം പോലീസിന്റെപിടിയിലായത്. ബംഗ്ലൂരിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വന്നിരുന്ന ഇയാൾ ഇതിന്റെ മറവിൽ വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു. ഇയാളുടെ നാല് ബാങ്ക് ആക്കൗണ്ടുകൾ പോലീസ് കണ്ടെത്തി പരിശോധിച്ചപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ഇപാടുകളാണ് ഓരോ മാസവും നടന്നിരുന്നത്. ബംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്.ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കാസറഗോഡ് ഡി വൈ എസ്പി സുനിൽ കുമാർ സി. കെ യുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂപ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് ഗോപി, എ എസ് ഐ അതുൽ റാം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരേ സന്ദീപ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

കാറിൽ കടത്തുകയായിരുന്ന 450 ഗ്രാം ഹാഷിഷുമായി പിടിയിലായ കേസിലെ രണ്ടാം പ്രതിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ,പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും. കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ.യാണ് ശിക്ഷ വിധിച്ചത് ,2018 സെപ്തംബർ മാസം ഇരുപത്തിരണ്ടാം തീയ്യതി രാവിലെ 11 മണിക്ക് കാസറഗോഡ് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ചാണ് ഹാഷിഷുമായി, ഫൈസൽ, ,സീതാംഗോളി, ഏ.കെ.ജി നഗർ ,,

മുഹമ്മദ് ഹനീഫ് എം. ചേടിക്കാവ് ,കുമ്പള എന്നിവരെ കാസർഗോഡ് എസ്.ഐ ആയിരുന്ന പി.അജിത്ത്കുമാറും സംഘവും പിടികൂടിയത് – തുടർന്ന് കാസർഗോഡ് ഇൻസ്പെക്ടറായിരുന്ന അബ്ദുൾ റഹിമാണ് അന്വേഷണം നടത്തി ,കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർഗോഡ് സബ്ബ്-ഇൻസ്പെക്ടർ ആയിരുന്ന ബാവിഷ് വി.എസ് ആയിരുന്നു, വിചാരണ സമയത്ത് ഒന്നാം പ്രതി ഹാജരായില്ല ഇയാള്‍ക്കെതിരെ വാറൻറ് നിലവിലുണ്ട് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി അഡ്വ:ചിത്രകല എന്നിവർ ഹാജരായിരുന്നു
