
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ പഴയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകം. പള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് പരാതി നൽകി.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം മുനീർ ആണ് ഡി ജി പി ക്ക് പരാതി നൽകിയത്. ഒരു സ്ത്രീയുടെ ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുൻ യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് എടുത്ത സാഹചര്യത്തലാണ് പരാതി നൽകിയത്.സ്വർണക്കേസിൽ പ്രതിയായ സ്വപ്ന സുരേഷ് 2022 ൽ അന്ന് മന്ത്രി ആയിരുന്ന കടകം. പള്ളി സുരേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു.ലൈംഗിക അതിക്രമതിനുള്ള ശ്രമം ഉണ്ടായെന്നും അശ്ലീല മെസ്സേജുകൾ അയച്ചു എന്നും ആണ് സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. ആ വെളിപ്പെടുത്തലിൽ മുൻ മന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് മുനീർ ഡി ജി പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.