
ബദിയടുക്കഃ രാജ്യത്തെ പൗരന്മാരുടെ
സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
രാഹുൽ ഗാഴന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും,സംഗമവും നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ അധ്യക്ഷത വഹിച്ച യോഗം മുതിർന്ന കോൺഗ്രസ് നേതാവ് പി. ജി ചന്ദ്രഹാസ റൈ ഉത്ഘാടനം ചെയ്തു.നേതാക്കളായ തിരുപതികുമാർ ഭട്ട്,ജഗന്നാഥ റൈ,ചന്ദ്രഹാസൻ മാസ്റ്റർ,ഷാഫി ഗോളിയടുക്ക,ശ്രീനാഥ് ബദിയഡുക്ക,കൃഷ്ണദാസ്,ലോഹിതാക്ഷൻ നായർ,കുമാരൻ നായർ,രവി പള്ളത്തടുക്ക,സതീഷ് പെർമുണ്ടേ,രാമകൃഷ്ണൻ,ഖമറുദ്ധീൻ,മുഹമ്മദ് അരമന,വിൻസെന്റ് വിദ്യാഗിരി,സിറിൽ ഡി സൂസ,വിൻസെന്റ് കങ്കില,ആനന്ദ്,നാരായണ ഭണ്ഡാരി രാമ ഗോളിയാടുക്ക,ജോസഫ്,കൃഷ്ണകുമാർ പി,നിജീഷ് തുടങ്ങിയവർ സംസാരിച്ചു.