കാഞ്ഞങാട്: പെൻഷൻകാരുടേയും, അശരണരുടേയും തോരാത്ത കണ്ണീരിൽ പിണറായി സർക്കാർ നിലംപരിശാകുമെന്ന് ഡി സി സി പ്രസിഡണ്ട് പി.കെ. ഫൈസൽ അഭിപ്രായപ്പെട്ടു. സമസ്ത ജനവിഭാഗങ്ങൾക്കും ആഹ്ലാദിക്കാൻ വക നൽകുന്ന വാർത്ത അടുത്ത വർഷം ഉണ്ടാകും. സകല മേഖലകളിലും ദുരിതം വിതച്ച ഗതികെട്ട ഈ സർക്കാരിനെ മാറ്റിയല്ലാതെ കേരളം രക്ഷപ്പെടില്ല.
12-ാം പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുക, കുടിശ്ശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, തുടർ മെഡിസെപ്പ് പദ്ധതിക്ക് ഓപ്ഷൻ അനുവദിക്കുകയും, ചർച്ചയിലൂടെ മറ്റു അപാകതകൾ പരിഹരിച്ച് മാത്രം നടപ്പിലാക്കുക , കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിൻ്റെ പിടിച്ചു വെച്ച ക്ഷാമാശ്വാസം അനുവദിക്കുക, പങ്കാളിത്തപെൻഷൻ കാർക്ക് മിനിമം പെൻഷൻ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന്നായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തുന്ന തുടർ പ്രക്ഷോഭ ത്തിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തുന്ന ദ്വിദിന സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിവസം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹത്തിനു മുമ്പായി ടൗണിൽ വനിതകളടക്കം പങ്കെടുത്ത പ്രതിഷേധ പ്രകടനവും നടന്നു.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി കെ. സരോജിനി, സംസ്ഥാന – ജില്ലാ നേതാക്കളായ പി.സി. സുരേന്ദ്രൻ നായർ, സി. രത്നാകരൻ, ടി.കെ. എവുജിൻ, കെ.എം വിജയൻ, എം.കെ ദിവാകരൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണൻ, തോമസ് മാത്യു, ബാബു മണിയങ്ങാനം, കുഞ്ഞിക്കണ്ണൻ കരിച്ചേരി, വി.വി. ജയലക്ഷ്മി, ബി. റഷീദ, സി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ലിസ്സമ്മ ജേക്കബ്ബ് സ്വാഗതവും, ആർ . ശ്യാമളാദേവി നന്ദിയും പറഞ്ഞു.
