
തൃക്കരിപ്പൂർ : സംഘ്പരിവാറിൻ്റെ കാവി അജണ്ട നടപ്പിലാക്കാൻ കേരളത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളെ പാകപ്പെടുത്തി എടുക്കാന്നുന്നതിന് പി എം ശ്രീ നടപ്പിലാക്കാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി നിന്ന ജോൺ ബ്രിട്ടാസ് എം പി മതനിരപേക്ഷ കേരളത്തെ വഞ്ചിക്കുകയാണ് ചെയ്തത്. സംഘപരിവാർ വിരുദ്ധത കേവല പ്രഭാഷണത്തിലൊതുക്കി ആർ എസ് എസ്സിനു വേണ്ടി കേരളത്തെ ഒറ്റുകൊടുത്ത എം പി യെ കേരളം തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു.
സി.പി എം ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് എം.പി ചെയ്തത് എന്നാണ് കേന്ദ്ര ഉന്നത വിദ്യഭ്യാസ മന്ത്രി ഇതിനെ കുറിച്ച് പറഞ്ഞത് . കേന്ദ്ര മന്ത്രിയും കേരള മന്ത്രിയും ഒരേ സ്വരത്തിൽ ജോൺ ബ്രിട്ടാസ് എം പി യുടെ സേവനത്തെ പുകഴ്ത്തി പറയുകയാണ് ചെയ്തത്. ഇതെല്ലാം കണ്ട് മൗനം പൂണ്ട് റാൻ മൂളികളായി നിൽക്കാനെ സി പി ഐക്കും ബിനോയ് വിശ്വത്തിനും കഴിയുകയുള്ളൂ.
ആർ എസ് എസ്സിൻ്റെ തോളിൽ കയ്യിട്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിടയിൽ വെൽഫെയർ പാർട്ടിക്കെതിരെ കേരളത്തിലുടനീളം വിദ്വേഷ പ്രചാരണം നടത്തുന്ന സി പി എം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെയും ഇടതുപക്ഷത്തിൻ്റെയും ശ്രമങ്ങൾ പ്രബുദ്ധകേരളം തിരിച്ചറിഞ്ഞ് സി പി എമ്മിൻ്റെയും ബി ജെ പി യുടെയും വിദ്വേഷ രാഷ്ട്രീയത്തിന് കേരളം കനത്ത തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വെൽഫെയർ പാർട്ടി തൃക്കരിപ്പൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് എൻ കെ പി ഹസ്സൻ അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, സി എച്ച് മുത്തലിബ്, ടി സുമേഷ് , സി കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. എവി അഷ്റഫ് സ്വാഗതവും എൻ കെ പി സലീം നവാസ് നന്ദിയും പറഞ്ഞു.