By പി ധർമരാജ്
ആലപ്പുഴ : പി എം ശ്രീ വിവാദത്തിൽ ഇടഞ്ഞ സി പി ഐ മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സി പി ഐ മന്ത്രിമാർ പങ്കെടുക്കില്ല. ആലപ്പുഴ അതിഥി മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ചയിലും അനുനയ നീക്കം സാധ്യമായില്ല. ഇതോടെയാണ് സി പി ഐ തീരുമാനം കടുപ്പിച്ചത്. നിലവിൽ കേരള മന്ത്രി സഭയിൽ സി പി ഐ ക്കു നാല് മന്ത്രിമാർ ആണ് ഉള്ളത്. കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചുറാണി എന്നിവർ
