
ചിറ്റൂർ : പാലക്കാട്ട് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; ഗർഭകാലത്ത് ആരോഗ്യകേന്ദ്രത്തിൽ നിന്ന് സഹായം ലഭിച്ചില്ലെന്നാണ് ആരോപണം.പാലക്കാട് മീനാക്ഷി പൂരം സർക്കാർ ആദിവാസി ഉന്നതിയിലെ നാലുമാസം പ്രായമുള്ള, പാർഥിപൻ- സംഗീത ദാമ്പതികളുടെ നാലുമാസം പ്രായമായ കനിഷ്കയാണ് മരിച്ചത് മരിച്ചത്.രണ്ട് വർഷം. മുൻപ് ഇവരുടെ നാല്പത്തഞ്ചു ദിവസം പ്രായമുള്ള ആദ്യ കുഞ്ഞും ഇതുപോലെ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിക്കുകയായിരുന്നു. രണ്ട് പ്രാവശ്യവും ഗർഭിണി ആയിരിക്കുമ്പോൾ തനിക്കു ആരോഗ്യ വകുപ്പിൽ നിന്നും. പോഷകാഹരമോ ആരോഗ്യ പ്രവത്തരുടെ സഹായമോ നിർദേശമോ. ലഭിച്ചില്ലെന്നു ഇന്ന് മരിച്ച കനിഷ്കയുടെ അമ്മ സംഗീത ആരോപിച്ചു. നാലുമാസം പ്രായമായ കനിഷ്കയുടെ തൂക്കം. മരിക്കുമ്പോൾ 2.200 കോലോഗ്രാം ആയിരുന്നു.
