By അശോക് നീർച്ചാൽ
നെല്ലിക്കട്ട :(കാസർഗോഡ് ): പൈക്കയിലെ പള്ളി പരിസരത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാര്‍ കത്തി നശിച്ചു. പൈക്ക ജുമാ മസ്ജിദ് ഖത്തീബ് റാസ ബാഖാഫി ഹൈദാമിയുടെ കാറാണ് കത്തിനശിച്ചത്.കാറിനകത്തുണ്ടായിരുന്ന പാസ്പോര്‍ട്ട് അടക്കമുള്ള വിലപിടിപുള്ള രേഖകള്‍ കത്തി നശിച്ചു.ഇന്ന്(വ്യാഴാഴ്ച )
പുലർച്ചെ 2 .30 മണിയോടെയാണ് സംഭവം. കാറിന് തീപിടിച്ചത് കണ്ട പരിസരവാസികള്‍
കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാലിൻ്റെയും വി എം സതീഷിൻ്റെയും നേതൃത്വത്തിൽ രണ്ട് യൂണ്ണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി വെള്ളവും ഫോം ഉം ഉപയോഗിച്ച് ഏറെ പരിശ്രമഫലമായി തീയണക്കുകയായിരുന്നു.
പള്ളിയുടെ ഉടമസ്ഥതയിലുള്ള
സ്കൂൾബസിനും, മോട്ടോർ ബൈക്കിനും തീ പടരാതെ തടയാൻ സേനയ്ക്ക് കഴിഞ്ഞു. എന്നാൽ കാർ കത്താനുണ്ടായ സാഹ്യചര്യം വ്യക്തമല്ല. സേനാംഗങ്ങളായ എസ് അരുൺകുമാർ ,എം രമേശ,സി വി . ഷബിൽകുമാർ ,ജിത്തു തോമസ് ,പിസി മുഹമ്മദ് സിറാജുദ്ദീൻ, അതുൽ രവി ,ഫയർ വ്യുമൺമാരായ അരുണ പി നായർ, ഒ.കെ’അനുശ്രീ , ഹോംഗാഡുമാരായ എസ് അജേഷ് ,എം പി രാകേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു
