
കാസർഗോഡ് : കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു പ്രകോപനവും ഇല്ലാതെ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാദകം ഉപയോഗിക്കുകയും കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും അതിക്രൂരമായി മർദ്ദിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പിനെ ഉപയോഗപ്പെടുത്തി ജനപിന്തുണയുള്ള നേതാക്കളെ അതിക്രൂരമായി ആക്രമിക്കുകയും കള്ള കേസ് എടുക്കുകയും ചെയ്യുന്ന സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെയും പോലീസിന്റെയും അഹങ്കാരവും ദാർഷ്ട്ര്യവും നിറഞ്ഞ നടപടിയാണെന്നും ഇതിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂടി ചേർത്തു.
കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും അതിക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വനപ്രകാരം കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാസർഗോഡ് പുതിയ ബസ്സ് സ്റ്റാൻഡ് പരിസരത്തുനിന്നും പഴയ ബസ്റ്റാന്റ് പരിസരത്തേക്ക് നടത്തിയ പ്രധിഷേധ പ്രകടനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.നീലകണ്ഠൻ, ഡിസിസി സെക്രട്ടറി സി.വി ജയിംസ്, നേതാക്കളായ ആർ.ഗംഗാധരൻ, കെ.ഖാലിദ്, അർജുനൻ തായലങ്ങാടി, എ.വാസുദേവൻ, കെ.പി നാരായണൻ നായർ, ഉമേശ് അണങ്കൂർ, ഹനീഫ ചേരങ്കൈ, ഖാൻ പൈക്ക, കമലാക്ഷ സുവർണ്ണ, മുനീർ ബാങ്കോട്, ഷാഹുൽ ഹമീദ്.എ, ഉസ്മാൻ അണങ്കൂർ, ഉഷ.എസ്, പി.കെ വിജയൻ, പി.കുഞ്ഞിക്കൃഷ്ണൻ നായർ, സി.ജി ടോണി, അബ്ദുൾ റഫീഖ്, സുന്ദര നെല്ലിക്കുന്ന്, ഹനീഫ കാട്ടു കൊച്ചി, ധർമ്മധീര.എം, പി.ബാലകൃഷ്ണൻ, ശ്രീധരൻ ആചാരി, ഹരീന്ദ്രൻ ഇറക്കോടൻ, അഡ്വ. സാജിദ് കമ്മാടം, അബ്ദുൾ റസാക്ക്, യു. വേലായുധൻ, കെ.കുഞ്ഞികൃഷ്ണൻ നായർ, എം.പുരുഷോത്തമൻ നായർ, ശ്രീധരൻ ചൂരിത്തോട്, അഹമ്മദ് ചേരൂർ എന്നിവർ സംസാരിച്ചു.