By എ. പി. വിനോദ്
നിലമ്പൂര്‍: രണ്ടാഴ്ചയോളം നീണ്ടുനിന്ന നിലമ്പൂര്‍ ഉപതിരഞ്ഞടുപ്പിന്റെ പ്രചാരണത്തിന് ഇന്നലെ തിരശീല വീണു. മൌന പ്രചരണം നടത്തി ഇന്നലെയും പാര്‍ട്ടികള്‍ സജീവമായി.. ഇന്ന്, ആര് എന്ന് ജനം തീരുമാനിക്കും. അവസാന ലാപ്പില്‍ എല്‍ ഡി എഫും യു ഡി എഫും പ്രതീക്ഷയില്‍ തന്നെ ആണ്. രണ്ടു പ്രാവശ്യം കയ്യില്‍ നിന്നും വഴുതിപ്പോയ സീറ്റ് തിരിച്ചുപിടിക്കാന്‍ യു ഡി എഫ് പ്രചാരണത്തിന് എല്ലാ വിധ സന്നാഹങ്ങളും ഇറക്കിയിരുന്നു. പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പ്രിയങ്കഗാന്ധി റോഡ് ഷോയില്‍ സംബന്ധിച്ചു. മറുഭാഗത്ത് എല്‍ ഡി എല്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് സാക്ഷാല്‍ പിണറായി വിജയന് തന്നെയാണ്. ആദ്യ ദിവസങ്ങളില്‍ അല്പം തണുത്തമട്ടില്‍ ആയിരുന്ന പ്രചാരണം അവസാനം കത്തിക്കയറുകയായിരുന്നു. ഇതിനിടയില്‍, പിന്തുണ അറിയിച്ച പ്രസ്ഥാനങ്ങളെചൊല്ലി ഇരു മുന്നണികളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇറക്കി. അനഭിമതരായിരുന്നവര് അയിത്തമില്ലാതാവുന്നതെങ്ങിനെ എന്ന് ഇരു പക്ഷവും പൊതുജനങ്ങള്‍ക്കു പറഞ്ഞു കൊടുത്തു, ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചവര്‍ \ഇന്ന് ബൂത്തിലെത്തി വിധിയെഴുതും. ആര്യാടന് മുഹമ്മദ് കാലങ്ങളോളം കൈവശം വച്ച മണ്ഡലമായിരുന്നു നിലമ്പൂര്‍. അദ്ദേഹത്തിന് ശേഷം പുത്രന് ആര്യാടന് ഷൌക്കത്തിനെ 16 ലും, വി വി പ്രകാശനെ 21 ലും പി വി അന്‍വര്‍ എന്ന പഴയ കോണ്ഗ്രസ്സുകാരന് എല്‍ ഡി എഫ്സ്വതന്ത്രനായി നിന്നപ്പോള്‍ മണ്ഡലം കൈവിട്ടു. .(പ്രകാശന് മരണപ്പെട്ടതിനു ശേഷമാണ് ഫലം വന്നത് ) പി വി അന്‍വര്‍ അവസാന ഘട്ടത്തില്‍ പ്രചാരണത്തില്‍ സജീവമായി ഉണ്ടായിരുന്നു എങ്കിലും ജയിക്കുമെന്ന വിശ്വാസം അദ്ദേഹത്തിന് ഇല്ല എന്നാണു., തമ്മില്‍ യോജിക്കാത്ത കണക്കുകള്‍ നിരത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. യു ഡി എഫില്‍ നിന്നും പിടിക്കാനുള്ള പരമാവധി വോട്ടുകള്‍ 2016 ല്‍ അന്‍വര്‍ പിടിച്ചിട്ടുണ്ട്. ആ വോട്ടുകള്‍ കൊണ്ടാണ് അന്ന് വിജയിച്ചത് എന്ന് പറയാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ക്ക് മടിയില്ല. എന്നാല്‍ 2021 ല്‍ , പോയ യു ഡി എഫ് വോട്ടുകള്‍ അതില്‍ കൂടുതലായി തിരിച്ചു വന്നു , അതാണ് കഴിഞ്ഞ തിരഞ്ഞടുപ്പില്‍ അന്‍വറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു പതിനോന്നായിരത്തില് നിന്നും രണ്ടായിരമായി താഴ്ന്നതെന്ന് കോണ്‍ഗ്രസ് മണ്ഡലം തിരഞ്ഞടുപ്പ് വക്താവും കെ പി സി സി സെക്രട്ടറിയുമായ രാജു പി നായര്‍ ഹോട്ട് പെര്‍സ്യുട്ട് പ്രതിനിധിയോടു പറഞ്ഞു. ഇപ്പോള്‍ അന്‍വര്‍ മത്സരത്തില്‍ നിന്നും പുറത്താണ് എന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ അഭയാര്‍ഥിയായി വന്ന നേരത്ത് സി പി എം അഭയം കൊടുത്തു രക്ഷപ്പെടുത്തി എന്നും കാര്യം നേടിക്കഴിഞ്ഞപ്പോള്‍ സ്വകാര്യ കാര്യങ്ങള്‍ക്ക് പാര്‍ടിയെ ദുരുപയോഗം ചെയ്യാം എന്നുള്ള മോഹം വിഫലമായപ്പോഴാണ് പുറത്തുപോയതെന്നും സി പി എം നേതാവ് ടി കെ ഹംസ പറഞ്ഞു.2,32, 366 വോട്ടുകളാണ് ഔദ്യോഗിക കണക്കു പ്രകാരം മണ്ഡലത്തില്‍ ഉള്ളത്. ഒരു നഗര സഭയും ഏഴു പഞ്ചായത്തുകളും അടങ്ങിയ മണ്ഡലത്തില്‍ നാല്പത്തഞ്ച് ശതമാനത്തോളം മുസ്ലീം മത വിഭാഗമാണ്. ക്രൈസ്തവ വോട്ടുകളും വിധി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമാണ്. എല്‍ ഡി എഫ് നു ഈ തിരഞ്ഞെടുപ്പ് ജയിക്കുക എന്നത് അത്യാവശ്യമാണ്. പരാജയപ്പെട്ടാല്‍ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ് എന്ന് സമ്മതിക്കുകയാവും. ഏതായാലും ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ആര് എന്ന് ജനം വിധി എഴുതും.
