കാസര്‍ഗോഡ്: നിര്‍മാണം നടക്കുന്ന കാസര്‍ഗോഡ്- ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബെവിഞ്ച സ്റ്റാര്‍ നഗറില്‍ മണ്ണിടിഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് മണ്ണിടിഞ്ഞത്.ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി തടഞ്ഞു. റോഡില്‍ കൂടി വാഗാനം കടന്നു പോകവെയാണ് മണ്ണിടിഞ്ഞു റോഡിലേക്ക് വീണത്. തലനാരിഴക്കാണ് അപകടം ഒഴിവായത്.സിമന്റ് പൂശിയ സംരക്ഷണ ഭിത്തിയടക്കമാണ് റോഡിലേക്ക് തകര്‍ന്നു വീണത്. ഈ ഭാഗത്ത് മുകളിലുള്ള വീട്ടുകാര്‍ ഭീതിയിലാണ്. സംഭവ സ്ഥലം .കലക്ടര്‍ കെ. ഇമ്പരശന് സന്ദര്‍ശിച്ചു. മണ്ണ് നീക്കിയ ശേഷം ഗതാഗതം ഭാഗികമായി പുനരാരംഭിക്കുമെങ്കിലും നിയത്രണം തുടരുമെന്നും കോണ്‍ക്രീറ്റ് മതില് നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റിയോട് പറയുമെന്നും കലക്ടര്‍ പറഞ്ഞു.

.