
കുമ്പളഃ ദേശീയ പാതയോരത്ത് ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി വളര്‍ത്തിയ നിലയില്‍ എക്സൈസ് സംഘം കണ്ടെത്തി.മഞ്ചേശ്വരം ദേശീയ പാതയിലെ സര്‍വ്വീസ് റോഡിന് സമീത്തെ ട്രക്ക് പാര്‍ക്കിംഗ് ഏരിയയിലാണ് ചെടി കണ്ടെത്തിയത്. മൂന്ന് അടി ഉയരമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. വിവമറിഞ്ഞ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി ശ്രവണും സംഘവും സ്ഥലത്തെത്തി ചെടി കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ കുറിച്ച് അന്രേഷിക്കുന്നതായി എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റിവ് ഓഫീസര്‍ കെ.വി മനാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് , എം.കെ അഖിലേഷ്, രാഹൂല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.