
വിജയികൾക്ക് വാഷിംഗ് മെഷീൻ സമ്മാനമായി നൽകും
തളങ്കര ( കാസർഗോഡ് ): ഡിഫൻസ് ബാങ്കോട് പ്രവാസി കൂട്ടായ്മയായ ഡി ബി ഇൻറർനാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൽ-മദ്രസത്തുൽ ദീനിയ്യ വിദ്യാർഥികളുടെ ഇടയിൽ നടക്കുന്ന മെഗാ ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ ഡിഫൻസ് ബാങ്കോട് പ്രസിഡൻറ് ഇഖ്ബാൽ ബാങ്കോട് മദ്രസ സദർ മുഹല്ലിം സെയ്ത് ഉസ്താദിന് നൽകി പ്രകാശനം ചെയ്തു. മദ്രസ മാനേജർ ലത്തിഫ്
സിംകോ അധ്യക്ഷത വഹിച്ചു, പള്ളി ഇമാം
ഉവൈസ് മന്നാനി പള്ളി വൈസ് പ്രസിഡൻ്റ് ഹംസ നജാത്ത് ഉസ്താദുമാരായ ഖലീൽ ദാരിമി അസ്ലം മൗലവി ലത്തീഫ് മൗലവി db ഇൻറർനാഷണൽ പ്രതിനിധികളായ ഫായിസ്, താജു സൗദി, ജിഷാദ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക്ക് വാഷിംഗ് മെഷീൻ സമ്മാനമായി നൽകും
ചടങ്ങിൽ ഡിഫൻസ് ബാങ്കോട് ജന :സെക്രട്ടറി യൂനുസ് തളങ്കര സ്വാഗതവും ഡി ബി ഇന്റർനാഷണൽ ടീം മാനേജർ പാജു ബാങ്കോട് നന്ദിയും പറഞ്ഞു.