കാഞ്ഞങ്ങാട് : ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനോ ഡോക്ടർമാരോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം മാണ് ഉള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചു ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്പില് ബോര്‍ഡ് സ്ഥാപിച്ചു. . യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. . കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ നിലവിൽ രാത്രികാല ഒ പി നിർത്തലാക്കിയതിലും നിലവിലുള്ള ഡോക്ടറെയും മറ്റുജീവനക്കാരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതി പശ്ചാതലത്തിലാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.കഴിഞ്ഞ ദിവസം 25 ഓളം ഡോക്ടർമാരെ പകരം സംവിധാനം ഇല്ലാതെ സ്ഥലംമാറ്റുകയും കാസർഗോഡ് മെഡിക്കൽ കോളേജ് ഇപ്പോഴും ഒ പി മാത്രം ആയി ശൈശവവസ്ഥയിൽ കിടക്കുകയും ടാറ്റാ ആശുപത്രിപൊളിച്ചുകളയുകയും മറ്റ്ആശുപത്രികളിൽ ഡോക്ടർ മാരും ജീവനക്കാരും അനുബന്ധസേവനങ്ങളും ലഭിക്കാതെ രോഗികളെ പുറത്താക്കി നോക്കൂകുത്തിയായി മാറിയിരിക്കുകയാണെന്ന് ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാർ ആരോപിച്ചു പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയിൽ കാസർഗോഡ് ജില്ലയോട് ഇടത് സർക്കാരും ആരോഗ്യ മന്ത്രിയും കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം യൂത്ത് കോൺഗ്രസ് ജില്ലാപ്കെരസിഡണ്ട് ആർ കാർത്തികേയൻ അധ്യക്ഷത വഹിച്ചു
