
പരവനടുക്കം :ചെമ്മനാട് പഞ്ചായത്ത് വാർഡ് നമ്പർ 24 ൽ ഗീത ബാലകൃഷ്ണനെ യു ഡി എഫ് സ്ഥാനാർഥിയായി വാർഡ് കോൺഗ്രസ് യോഗം തിരഞ്ഞെടുത്തു. 2015 – ’20 കാലഘട്ടത്തിൽ ഇവരാണ് വാർഡിനെ പ്രതിനിധീകരിച്ചിരുന്നത്. മഹിളാ കോൺഗ്രസ് നേതാവാണ്. എഫ് എൻ പി ഒ നേതാവ് ബാലകൃഷ്ണൻ വളപ്പോത്തിന്റെ ഭാര്യയാണ്.യോഗത്തിൽ നിലവിലെ അംഗം ചന്ദ്രശേഖരൻ കുളങ്ങരയെ അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട മാരായ ശശി ധരൻ കോളത്തൂർ, ബാലകൃഷ്ണൻ നായർ പൊയ് നാച്ചി, ഉണ്ണികൃഷ്ണൻ പൊയ് നാച്ചി സുകുമാരൻ ആലംകോൽ, സി എൽ അബ്ദുള്ള, ബാബു മണിയങ്കാനം, സി. എൽ റഹീം, എം ബാലകൃഷ്ണൻ നമ്പ്യാർ, ചന്ദ്രൻ കോട്ടരുവം, സി നാരായണൻ നമ്പ്യാർ, അമീർ തുടങ്ങിയവർ സംസാരിച്ചു. ഗീത ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു