ബദിയടുക്കഃ കോണ്‍ക്രിറ്റ് തൊഴിലാളിയായ യുവാവ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നെക്രാജെ ചേടിക്കാന ഉന്നതിയിലെ സുമന്ത് സി.എച്ച്(26)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏകദേശം ആറ് മണിയോടെയാണ് സുമന്തിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമല്ല. പരേതനായ മുരളിധരന്റെയും സുന്ദരിയുടെയും മകനാണ്. അവിവാഹിതന്. സഹോദരങ്ങള്‍ഃ സുശാന്ത്, സുഷ്മിത. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അസ്വഭവിക മരണത്തിന് കേസെടുത്തു
