വൈകീട്ട് 3.30 ന്
മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിക്കും
കാഞ്ഞങ്ങാട്:
കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റ് സൊസൈറ്റി പുതിയ ബഹുനില കെട്ടിടം 15 ന്
വൈകീട്ട് 3.30 ന്
മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
1935 പരേതനായ എംസി നമ്പ്യാരുടെ നേതൃത്വത്തിൽ മുൻ രാഷ്ട്രപതി വി വി ഗിരിയാണ് അന്നത്തെ കെട്ടിട ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ പഴക്കം ചെന്ന സഹകരണ സംഘങ്ങളിൽ ഒന്നായ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാർക്കറ്റ് സൊസൈറ്റിയാണ്. മൂന്ന് കോടി രൂപ ചെലവിൽ 16000 സ്ക്വയർഫീറ്റിൽ ആണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് കുഞ്ഞിരാമൻ അയ്യങ്കാവ് അധ്യക്ഷനാവും. നവീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപോഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും.സെക്രട്ടറി എം ലത റിപ്പോർട്ടർ അവതരിപ്പിക്കും. മുൻ
സെക്രട്ടറിമാരെ ജോയിൻറ് രജിസ്റ്റർ വി ചന്ദ്രൻ ആദരിക്കും. മുൻ പ്രസിഡണ്ട് മാരുടെ ഫോട്ടോ അനാച്ഛാദനം ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ നിർവഹിക്കും.
വാർത്ത സമ്മേളനത്തിൽ
കുഞ്ഞിരാമൻ അയ്യങ്കാവ്, എം. ലത,വേലിക്കോത്ത് അസൈനാർ ഹാജി, വി നാരായണൻ, രവീന്ദ്രൻ ചേടി റോഡ് എന്നിവർ സംബന്ധിച്ചു.
