By രേഷ്മ രാജീവ്
കോട്ടയം : എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾ മുസ്ലീം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് എസ് എൻ ഡി പി നേതൃയോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടേശന്റെ പരാമർശം. കാന്തപുരം പറയുന്നത് കേട്ടു ഭരിച്ചാൽ മതി കേരള ഗവൺമെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സ്കൂൾ കുട്ടിളികൾക്ക് സൂമ്പ പരിശീലം നടത്തുന്ന കാര്യത്തിലും സ്കൂൾ സമയം മാറ്റുന്ന കാര്യത്തിലും സമസ്തയുടെ നിലപാട് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ മുസ്ളീങ്ങളാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ഇനിയും കൂടുതൽ സീറ്റ് ചോദിക്കും. മുഖ്യമന്ത്രിസ്ഥാനമാണ് അവർ ലക്ഷ്യമിടുന്നതെന്നും നടേശൻ പറഞ്ഞു.
