കാഞ്ഞങ്ങാട്/ കാസർഗോഡ്: കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സർക്കാർ സ്പോൺസേർഡ് ദുരിതമാണ് നടക്കുന്നത് .ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിട്ട് പത്തു വര്‍ഷമായി ഇപ്പോഴും അത് ഒരു സ്മാരകം പോലെ പാതിവഴിയിൽ നിൽക്കുകയും .ഓ പി വിഭാഗം മാത്രം പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജായി മാറ്റി എന്നും ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ പറഞ്ഞു കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും രോഗികൾക്ക് പൂര്‍ണ്ണമായ ചികിത്സ ഒരുക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചട്ടില്ല. കാസർഗോഡ് ജനറൽ ആശുപത്രിയിൽ 36 ലക്ഷം ഉപയോഗിച്ച് പണിത ഓക്സിജന്‍ പ്ലാന്റ് ഇന്നും പ്രവര്‍ത്തനസജ്ജമായിട്ടില്ല.കാഞ്ഞങ്ങാട് അമ്മയും കുഞ്ഞു ആശുപത്രി ഒന്നാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതല്ലാതെ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ ആയിട്ടില്ല. മലയോര മേഖലയിലെ പാവപ്പെട്ട ജനങ്ങളുടെ ആശ്രയ കേന്ദ്രമായ പൂടങ്കല് ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍ ഇല്ല. ജില്ലയിലെ സർക്കാർ ആരോഗ്യ മേഖലയിലെ ദുരവസ്ഥ കാരണം പാവപ്പെട്ട രോഗികൾ മംഗലാപുരത്തെയും മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്വകാര്യ മേഖലയില്‍ പോലുമില്ല .കോവിഡ് കാലഘട്ടത്തില്‍ കര്‍ണാടക ബോര്‍ഡര്‍ അടച്ചപ്പോള്‍ തുടർചികിത്സ കിട്ടാതെ ഇരുപതോളം രോഗികൾ മരിച്ച സംഭവം ഉണ്ടായി. ടാറ്റ കമ്പനി അനുവദിച്ച ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി പൂട്ടിപ്പോയി. കാസർഗോഡ് ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനം പൂർണമായി തുടങ്ങുവാനും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ രോഗികൾക്ക് പൂര്‍ണ്ണമായ ചികിത്സയും മരുന്നുകൾ ഉൾപ്പടെ ലഭ്യമാക്കുന്ന നടപടികൾ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയോടുള്ള സർക്കാർഅനാസ്ഥയ്ക്കെതിരെ കെപിസിസി യുടെ ആഹ്വനപ്രകാരം രണ്ടാം ഘട്ട സമരപരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട്, ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഉമേശൻ വേളൂർ അധ്യക്ഷനായി. ഉദുമ ബ്ലോക്ക് പ്രസിഡണ്ട് ഭക്തവത്സലൻ സ്വാഗതം പറഞ്ഞു. ഡി സി സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ, ജനറൽ സെക്രട്ടറി മാരായ വി.n ആർ. വിദ്യാസാഗർ, അഡ്വ. പിവി. സുരേഷ്, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, എന്നിവർ സംസാരിച്ചു

കേരളത്തിലെ ആരോഗ്യമേഖലയെ തകർത്ത് തരിപ്പണമാക്കിയ സംസ്ഥാന സർക്കാറിന്റെ നിരുത്തരവാദിത്വപരമായ നിലപാടിനെതിരെ കാസറഗോഡ് ജനറൽ ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഡങ്കിപനി ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിയെ തിരിച്ചയച്ച സംഭവം ആരോഗ്യ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.കുഞ്ഞമ്പു നമ്പ്യാർ, എം.സി പ്രഭാകരൻ, സി.വി ജയിംസ്, മുളിയാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.ഗോപിനാഥൻ നായർ, കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഗോപകുമാർ, നേതാക്കളായ ആർ.ഗംഗാധരൻ, കെ.ഖാലിദ്, എ.വാസുദേവൻ, അർജ്ജുനൻ തായലങ്ങാടി, ആനന്ദ.കെ.മവ്വാർ, കെ.വാരിജാക്ഷൻ, മനാഫ് നുള്ളിപ്പാടി, ജി.നാരായണൻ, അഡ്വ. ജവാദ് പുത്തൂർ, അഡ്വ. സാജിദ് കമ്മാടം, വേലായുധൻ.യു, അബ്ദുൾ റസാക്ക് ചെങ്കള, ശ്യാമപ്രസാദ് മാന്യ, ജോണി ക്രാസ്റ്റ, കെ.പുരുഷോത്തമൻ, സി.അശോക് കുമാർ, സന്തോഷ് അരമന, ടി.ദാമോധരൻ, ഇ.ശാന്തകുമാരി ടീച്ചർ, കുസുമം ചേനക്കോട്, എം.കെ ചന്ദ്രശേഖരൻ മാസ്റ്റർ, ആബിദ് എടച്ചേരി എന്നിവർ സംസാരിച്ചു.
