
കാസറഗോഡ്: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണയാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ തെളിവാണെന്നും കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ ആരോപിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടന സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവും ഒരു സംസ്ഥാനമാണെന്ന കാര്യം കേന്ദ്രധനമന്ത്രി മറന്നു പോയതായി സംശയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ, ആർ.ഗംഗാധരൻ, കെ.ഖാലിദ്, ബി.എഇസ്മായിൽ, ഉഷ അർജുനൻ, ഉമേശ് അണങ്കൂർ, ഖാൻ പൈക്ക, മുനീർ ബാങ്കോട്, ശാഹുൽ ഹമീദ് എ, കമലാക്ഷ സുവർണ്ണ, പി.കെ വിജയൻ, അബ്ദുൾ റസാക്ക് ചെർക്കള, മഹമൂദ് വട്ടയക്കാട്, അഡ്വ.സാജിദ് കമ്മാടം, വേലായുധൻ.യു, കെ.വി ജോഷി, കെ.കുഞ്ഞി കൃഷ്ണൻ കാട്ടുകൊച്ചി, ശ്രീധരൻ ചൂരിത്തോട്, അഹമ്മദ് ചൗക്കി, ശ്രീധരൻ ആചാരി, ആബിദ് എടച്ചേരി, ഷാഹിദ് പുലിക്കുന്ന്, ഇംതിയാസ് മൊഗ്രാൽപുത്തൂർ, ഗോപാലകൃഷ്ണ പി, കെ.ചന്തുകുട്ടി, കെ.വി സുജാത, കെ.ഉദ്ദേശ്കുമാർ, നിസാർ പുണ്ടൂർ, സുജിത്കുമാർ നെലക്കള, രഞ്ജിഷ കടപ്പുറം, പാർവ്വതി ഈശ്വർ, കെ.എം മനാഫ് എന്നിവർ സംസാരിച്ചു.
