കാഞ്ഞങ്ങാട് : കൃഷി സ്ഥലം നികത്തുന്നതിന്റെ വീഡിയോ ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്ത വിരോധത്തില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി ആക്രമിച്ചു. കാഞ്ഞങ്ങാട് നിലാങ്കര കളത്തില്‍ വീട്ടിലെ കെ. വിജിത്ത് (48) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ നിലാങ്കര സ്വദേശികളായ രാജേഷ്, അഭിലാഷ്, അനൂപ്, അജിത്ത് എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ രാജേഷ് കൃഷി സ്ഥലം മണ്ണിട്ട് നികതുന്നതിന്റെ വീഡിയോ വിജിത്ത് വീഡിയോയില്‍ പകര്‍ത്തി റവന്യു അധികൃതര്‍ക്ക് അയച്ചിരുന്നു. ഇതിലുള്ള വിരോധത്തില്‍ ഈ മാസം 16 നു കാഞ്ഞങ്ങാട് നിലാങ്കര കുതിരക്കാളി അമ്പലത്തിന്റെ ഭണ്ടാരത്തിനു സമീപം വച്ച് ആക്രമിച്ചു എന്നാണു പരാതി. വടി കൊണ്ടുള്ള അക്രമത്തില്‍ പരാതിക്കാരനു മാരകമായി പരിക്കേറ്റതായി ഹോസ്ദുര്‍ഗ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അതെ സമയം നിലാങ്കര കിഴക്കേ വീട്ടില്‍ കെ അഭിഷേക് (36) നല്കിയ പരാതിയില്‍ വിജിത്തിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഈ മാസം പതിനാറിന് രാത്രി കുതിരക്കാളി അമ്പലത്തിനു സമീപം വച്ച് തന്നെ തടഞ്ഞു നിര്‍ത്തി ഇരുമ്പ് വടികൊണ്ട് തലയ്ക്കു അടിക്കുകയായിരുന്നു എന്നാണ് പരാതി.

