
കാസർഗോഡ് : ജില്ലാ കോൺഗ്രസ്സ് ആസ്ഥാനത് ഇന്ന് നടന്ന കയ്യാങ്കളിയിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ നേതാക്കൾ. ഇന്ന് ഡി സി സി കോർ കമ്മിറ്റി ചേരുന്ന നേരത്താണ് മുൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ ജില്ലാ വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കനും ഡി കെ ഡി എഫ് ജില്ലാ പ്രസിഡണ്ട് എ വാസുദേവനും നേഴ്സറി കുട്ടികളെപ്പോലെ അടി നടത്തിയത്. ഈസ്റ്റ് എളേരിയിൽ കോൺഗ്രസിൽ നിന്നും വിഘടിച്ചു പഞ്ചായത്ത് ഭരണം കയ്യാളിയിരുന്ന ജെയിൻസും എഴോളം പഞ്ചായത്ത് അംഗങ്ങളും അടുത്ത കാലത്ത് കോ ൺഗ്രെസ്സിലേക്ക് തിരിച്ചു വന്നത്. ഈ പഞ്ചായത്തിൽ ജയിംസ് ആവശ്യപ്പെട്ടതു അദ്ദേഹത്തിന്റെ കൂടെ പാർട്ടിയിൽ തിരിച്ചെത്തിയവർക്ക് മത്സരിക്കാൻ പത്ത് വാർഡുകൾ ആയിരുന്നു. പരമാവധി അഞ്ച് വാർഡുകൾ ഡി സി സി അനുവദിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. ഈ കാര്യത്തെ കുറിച്ച് ജെയിംസ് വരാന്തയിൽ വച്ച് ആരോടോ സംസാരിച്ചത് ഡി സി സി പ്രസിഡണ്ടിനെ പറ്റി വേണ്ടാത്തത് പറഞ്ഞു എന്ന പേരിൽ വാസുദേവൻ കോർക്കുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മീഡിയകളിലും പ്രചരിച്ചതോടെ, വിവിധ സ്ഥാനങ്ങളിൽ നാളെ ജന കൂട്ടമായി നാമനിർദേശം ചെയ്യാൻ തയാറായിരുന്ന നേതൃത്വം വിശദീകരണം നൽകാൻ ആവാതെ വെട്ടിലായിരിക്കുകയാണ്