By രേഷ്മ രാജീവ്
കോഴിക്കോട് :വിവാഹവാഗ്ദാനം നൽകി പതിനഞ്ചു കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ബ്ലോഗർ കാസർഗോഡ് കൊടിയമ്മ ചെപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി ( 35 ) ( ഷാലു കിങ് )പോസ്കോ കേസിൽ അറസ്റ്റിലായി. വിദേശത്ത് നിന്ന് മടങ്ങിവരുമ്പോൾ മംഗലാപുരം എയർ പോർട്ടിൽ വച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് ബ്ലോഗ്സ് തുടങ്ങിയ പേരിൽ ഏഴു വർഷത്തോളമായി ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ ഇയാൾ വീഡിയോ ക്രീയേറ്റ് ചെയ്തു വരികയായിരുന്നു. 2016 ൽ ഇയാൾ കഴിച്ച വിവാഹത്തിൽ മൂന്നുമക്കളുണ്ട്.ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചു കാരിയെ പരിചയപ്പെടു ന്നത്. സോഷ്യൽ മീഡിയ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞു ലൈംഗികഅതിക്രമം നടത്തുകയായിരുന്നു. പരാതി കിട്ടിയത് അനുസരിച്ചു. കൊയിലാണ്ടി പോലീസ് കേസ് രെജിസ്റ്റർ ചെയ്തതോടെ ഇയാൾ വിദേശത്തേക്ക് ക ടക്കുകയായിരുന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും മംഗലാപുരം വഴി നാട്ടിലേക്ക് വരുമ്പോൾ ആയിരുന്നു പോലീസ് പിടികൂടിയത്.
