By ഷാഫി തെരുവത്ത്
കാസര്‍ഗോഡ്: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കാസര്‍ഗോഡിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, ചെമനാട്, പട്ള, തളങ്കര പടി ഞാർ, ബങ്കരക്കുന്ന് കുദൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. ബങ്കരക്കുന്ന് കുദൂരിലെ റോഡുകൾ വെള്ളത്തിനടയിലായി. ഏകദേശം 50 ലധികം കുടുംബങ്ങൾ ഇതേ തുടർന്ന് ദുരിതത്തിലായി. പുറത്തേക്ക് പോകാനാവാത്ത സ്ഥിതിയിലാണ്. വാഹനങ്ങൾ കടന്നുവരാൻ സാധിക്കുന്നില്ല. ഓട്ടോറിക്ഷകൾ വരാൻ പറ്റാത്തതിനാൽ ദുരിതം നേടുന്നു. കുദൂർ വയൽ നിറഞ്ഞ് നെല്ലിക്കുന്ന് പള്ളം വഴിയുള്ള തോടുകൾ നിറഞൊഴുകുകയാണ്. ഇനിയും കനത്ത മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടയിലാവും. പള്ളം പുഴയും തളങ്കര പടി ഞാർ, ചന്ദ്രഗിരി, മധുവാഹിനിപുഴകൾ നിറഞ്ഞൊഴുകുകയാണ്. അധികൃതർ തീരപ്രദേശവാസികൾക്ക് ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടയ്ക്കിടെ വീശുന്ന ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകളും അപകട ഭീഷണിയിലാണ്. വൈദ്യുതി കമ്പികളിൽ തട്ടി നിന്ന് അപകടത്തിനിടയാക്കുന്ന മരങ്ങളും തെങ്ങുകളും മഴയ്ക്ക് മുമ്പ് അധികൃതർ മുറിച്ച് നീക്കാത്തതും പ്രശ്നങ്ങളാണ്. നഗരത്തിലെ മിക്ക കിണറുകളിലും വെള്ളം നിറഞ്ഞു. തോടുകളും കുളങ്ങളും നിറഞൊഴുകുന്നു
