കണ്ണൂർ: ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ആഗസ്ത് 11ന് രാവിലെ 11.30ന് നടക്കും. ഇതിന്റെ പ്രചാരണാർഥം ഇന്ന് രാവിലെ വിളംബര ജാഥ നടന്നു.. ജാഥ ഉച്ചയ്ക്ക് 12ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.രത്നകുമാരി ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ പഞ്ചായത്ത് ഭാരവാഹികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നഴ്സിംങ് വിദ്യാർഥികൾ തുങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങ് പൂർണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് സംഘടിപ്പിക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ നിക്ഷേപിക്കാനായി ഓലക്കൊട്ട (വല്ലം) തയാറാക്കും. ഇതിനായി ആശുപത്രി ജീവനക്കാർക്കായി ആശുപത്രി പരിസരത്ത് ഓലക്കൊട്ട നിർമാണ മത്സരം സംഘടിപ്പിച്ചു.
