By ഷാഫി തെരുവത്ത്
കാസര്ഗോഡ്: പൂനയിൽ നിന്നും കോഴിക്കോട്ടേക്ക് റഫ്രിജറേറ്ററുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ നിന്നും മേൽപ്പറമ്പ് -ദേളി റോഡ്- കുവത്തടി എന്ന സ്ഥലത്ത് വച്ച് തീപിടിച്ചത്. ഇലക്ട്രിക് ലൈനിൽ ലോറിയുടെ മുകൾഭാഗം തട്ടി ഷോർട്ട് ആയതാണ് തീ കത്താൻ കാരണം. തുടർന്ന് കണ്ടൈനറിലേക്ക് പടർന്നു. കണ്ടൈനറുള്ളില് ഉണ്ടായിരുന്ന നിരവധി റഫ്രിജറേറ്ററുകൾക്ക് തീ പടർന്നു. ഇതിനെ തുടർന്ന് ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കാസർഗോഡ് അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് കാസർഗോഡ് അഗ്നിരക്ഷാ നിലയ സ്റ്റേഷൻ ഓഫീസർ കെ ഹർഷ യുടെയും,.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി ഇമ്മാനുവലിന്റെയും യും നേതൃത്വത്തിലുള്ള 2 യൂണിറ്റ് സംഭവസ്ഥലത്തേക്ക് എത്തുകയും തുടർന്ന് കെഎസ്ഇബി അധികൃതരെ വിവരം അറിയിക്കുകയും അവർ എത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്ത ശേഷമാണ് സേന ഷിയേഴ്സ് ഉപയോഗിച്ച് പൂട്ട് പൊളിച്ച് കണ്ടൈനറിനുള്ളിൽ ഉണ്ടായിരുന്ന തീ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് ലക്ഷക്കണക്കിന് രൂപ വിലയുള്ള നിരവധി റഫ്രിജറേറ്ററുകൾ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു ഏകദേശം 10 റഫ്രിജറേറ്ററുകൾ ഭാഗികമായി കത്തിയെങ്കിലും ബാക്കി വിലപിടിപ്പുള്ള മറ്റു റഫ്രിജറേറ്ററുകളും വാഹനവും ബന്ധപ്പെട്ട ഫോര്സുകളുടെ സമയോചിതമായ ഇടപെടലിലൂടെ പൂർണ്ണമായും സംരക്ഷിക്കാൻ സാധിച്ചു സേനാംഗങ്ങളായ കെ ആർ അജേഷ് , ഷൈജു, ടി അമൽരാജ് , അഖിൽ അശോകൻ, ജെ എ അഭസെൻ, സാദിഖ് , വൈശാഖ് , ഹോം ഗർഡ് മാരായ ടി വി പ്രവീൺ , സുമേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു
