കാസര്‍ഗോഡ്: – ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് മാർക്ക് നേടി ഉന്നത വിജയം നേടിയ പ്രവാസികളുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനും ഉപരി പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ശരിയായ ദിശ നൽകുന്നതിനും വേണ്ടി നടത്തിയ കരിയർ ഗൈഡൻസ് ക്ലാസ് “വിക്ടറി സമ്മിറ്റ്- 25” ഉന്നത പഠനത്തിനു വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായി.ഖത്തർ കെഎംസിസി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെയാണ് “വിക്ടറി സമ്മിറ്റ് -25” കാസര്‍ഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചത്. കേരള പ്രവാസി ലീഗ് കാസര്‍ഗോഡ് മണ്ഡലം പ്രസിഡണ്ട് എ പി ജാഫർ എരിയാലിന്റെ അദധ്യക്ഷതയിൽ മുസ്ലിം ലിഗ് സംസ്ഥാന ട്രഷറർ മുൻ മന്ത്രി സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു,മണ്ഡലം ജനറൽ സെക്രട്ടറി മുനീർ പി ചെർക്കള സ്വാഗതം പറഞ്ഞു, പ്രമുഖ അക്കാദമിക് ട്രൈനർ ഡോക്ഡർ ബാസിം ഗസാലി “ഉപരി പഠനം എങ്ങനേയാവണം” എന്ന വിശയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എൻ എ നെല്ലിക്കുന്ന് മുഖ്യാഥിതിയായി,

