കാസർഗോഡ് :ബദിയടുക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാന്തന്ത്ര്യദിനാഘോഷവും ലഹരിക്കെതിരെ മെഗാ കുടുംബ സംഗമവും സംഘടിപ്പിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശ്യാമപ്രസാദ് മാന്യ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ നാരായണ മണിയാണി നീർച്ചാൽ,ഖാദർ മാന്യ,സെക്രട്ടറി മാരായ രാമ പട്ടാജെ,ചന്ദ്രഹാസൻ നമ്പ്യാര്‍,യൂത്തുകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് ബദിയടുക്ക,മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണദാസ്,സെക്രട്ടറി മാരായ ലോഹിതാക്ഷൻ നായർ,രവി കുണ്ടലമൂല,വാമന നായ്ക്,ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സതീഷ് പെർമുണ്ടേ,ഡികെ ടി എഫ് മണ്ഡലം പ്രസിഡന്റ് ഖമറുദ്ധീൻ,നേതാക്കളായ വിൻസെന്റ്,ബാൽത്തീസ്,ജോസഫ് ക്രസ്റ്റ,നിജീഷ് പട്ടാജെ,ഷെരിഫ്,മനോഹര ക്രസ്റ്റ, സുന്ദര തുടങ്ങിയവർ സംസാരിച്ചു.

