
ചെന്നൈ : 41 പേരുടെ ജീവനെടുത്ത തമിഴ് നാട്ടിലെ കലൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 25 പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ പത്തിലധികം പേർ വാരിയെല്ലുകൾ ഓടിഞ്ഞും ആന്തരാവയവങ്ങൾ തകർന്നുമാണ് മരിച്ചത്. തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗം പേരും രണ്ടും മൂന്നും മിനിറ്റ് വരെ ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചത് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെമേൽ പലരും ചവിട്ടി വാരിയെല്ലുകൾഒടിഞ്ഞും ആന്തരികവയവങ്ങള്ക്കു പരിക്ക് പറ്റിയും മരണം സംഭവിച്ചു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്