By അശോക് നീർച്ചാൽ
കുമ്പളഃ 350 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ്ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കടംബാര് പജിംഗാറിലെ അരുണ്‍(21)ആണ് അറസ്റ്റിലായത്.രണ്ടാം പ്രതി കയ്യാര്‍ ജോഡ്ക്കല്‍ മുടന്തൂര് ഹൗസിലെ ബി.എം.അബ്ദുള്‍ ഗഫൂര്‍ (33 ആണ് ഓടിപോയതെന്ന് എക്സൈസ് സംഘം പറഞ്ഞു. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്രവണിന്റെ നേതൃത്വത്തില്‍ ബേക്കൂരില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാവ് പിടിയിലായത്.രക്ഷപ്പെട്ട അബ്ദുള്‍ ഗഫൂര്‍ ബന്തിയോട് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാളണെന്നും നിരവധി മയക്കു മരുന്ന് കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു. പ്രിവന്റിവ് ഓഫീസര്‍ കെ.വി മനാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം.അഖിലേഷ്, കെ.സുര്‍ജിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ബിജില, ഡ്രൈവര്‍ പ്രവീണ്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
