നീലേശ്വരം :
വർഷം ഒന്ന് കഴിഞ്ഞിട്ടും പെൻഷൻകാരുടെ 12-ാം പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജൂലൈ 1 ന് കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം സബ്ബ് ട്രഷറി ക്കു മുമ്പിൽ നടത്തിയ പ്രകടനത്തിലും വിശദീകരണ യോഗത്തിലും പ്രതിഷേധമിരമ്പി.
ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ട്രഷറിയിലേക്ക് കറുത്ത ബാഡ്ജ് ധരിച്ച് നടത്തിയ മാർച്ചിൽ വനിതകളടക്കം നൂറ് കണക്കിന് പെൻഷൻകാർ അണിനിരന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
പെൻഷൻ കാരുൾപ്പെടെയുള്ള സാമാന്യ ജനങ്ങളോടുള്ള പിണറായി സർക്കാരിൻ്റെ തികഞ്ഞ നീതി നിഷേധത്തിനെതിരേയുള്ള ഷോക്ക് ട്രീറ്റ്മെൻ്റ് ജനം നിലമ്പൂരിൽ നൽകി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് അധ്യക്ഷനായി.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു, പലേരി പത്മനാഭൻ,പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, കെ.എം കുഞ്ഞികൃഷ്ണൻ, പി. ദാമോധരൻ നമ്പ്യാർ, ലിസ്സമ്മ ജേക്കബ്ബ്, പി.വി. നാരായണി, ഏ . ഭാരതി ദേവി എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് പി. വേണുഗോപാലൻ നായർ, ടി.വി. സുരേഷ്, കെ.കെ. കുമാരൻ , വി. മനോഹരൻ, കെ. രാഘവൻ മാസ്റ്റർ, എന്നിവർ നേതൃത്വം നൽകി.
പി.കെ. സത്യനാഥൻ സ്വാഗതവും, സി.എം. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
