ബദിയടുക്കഃ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പത്ത് വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമാര്യാദയായി പെരുമാറിയ കേസില്‍ കട ഉടമ അറസ്റ്റില്‍.കുംബഡാജെ തുപ്പക്കല്ലിലെ അബ്ദുള്ള(64)യാണ് അറസ്റ്റിലായത്. കഴിഞ്ഞ് ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ അബ്ദുള്ള പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കുട്ടി വീട്ടുകാരോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസെടുത്ത് അന്വേഷിക്കുന്നതിനിടെ ബദിയടുക്ക സി ഐ എ.സന്താഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്ചെയ്തത്.
