കണ്ണൂർ : സ്കൂൾ പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷകരിക്കണമെന്നും, എല്ലാ മാസവും കൃത്യമായി അഞ്ചാം തീയതിക്കു മുൻപ് ശമ്പളം നൽകണമെന്നും, ഓണത്തിന് മുൻപ് ശമ്പളവും ബോണസും നൽകിയില്ലങ്കിൽ മൂപ്പതാം തീയതി ശനിയാഴ്ച സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്നും സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട് പറഞ്ഞു.
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ഐ എൻ ടി യൂ സി കണ്ണൂർ ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് വി വി ശശീന്ദ്രൻ ആദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ ഹബീബ് സേട്ട് ഉൽഘാടനം ചെയ്തു. ജോസ് വിമൽരാജ് മുഖ്യ പ്രഭാഷണം നടത്തി.സി റ്റി ഗിരിജ, കെ. വി. പവിത്രൻ, സി. പി.കനക.കെ. രമ,പി. പി. ഷൈജ, അനിത. കെ. പി പി റെസിയ്യ എന്നിവർ പ്രസംഗിച്ചു.
