
നീലേശ്വരം :സ്കൂട്ടിയിൽ കടത്തുകയായിരുന്ന ഒരു ചാക്ക് നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി മധ്യവയസ്കനെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തു ഏഴിലോട് സ്വദേശിയും ചന്തേര മാണിയാട്ട് താമസക്കാരനുമായ സി എം ഇക്ബാൽ (55) നെയാണ് ഇന്ന് രാവിലെ കരുവാച്ചേരി ദേശീയപാതയിൽ യിൽ വച്ച് അറസ്റ്റ് ചെയ്തത് ഒരു ചാക്കിൽ നിറച്ച 70 പാക്കറ്റ്പാൻ മസാലകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പാൻമസാലകൾ കടത്താൻ ഉപയോഗിച്ച കെ.എൽ 60 പി 2739നമ്പർ സ്കൂട്ടിയും കസ്റ്റഡിയിൽ എടുത്തു.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, അഭിലാഷ് എന്നിവരും സി ഐ യോടൊപ്പം ഉണ്ടായിരുന്നു.