കാസർഗോഡ് :ചെമ്മനാട് പഞ്ചായത്തിലെ ഒരവങ്കര ഗ്രാമത്തിൽ പ്രശസ്തമായ സലിമാൻചാസ് കുടുംബത്തിലെ നാലിലധികം വരുന്ന തലമുറകളുടെ കൂട്ടായ്മയായ
സലിമാൻചാസ് പുള്ളിസ്
“തലമുറകൾ തണലേകാൻ”
എന്ന പേരിൽ സംഗമിക്കുന്നു.
2025 ഒക്ടോബർ 20നു നടക്കുന്ന മെഗാ സംഗമത്തിന്റെ
ലോഗോ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുഫൈജാ അബൂബക്കർ പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ. സംഘാടന സമിതി ഭാരവാഹികളായ, നിസാർ പള്ളി വളപ്പ്, മുഹമ്മദ് കോട്ട, റഫീഖ് മണിയങ്ങാനം, ഹാരിസ് ചൂരി,മമ്മു ചാല, നാസർ ചാല, ഷഫീഖ് ചാല, ജുബൈരിയ സാലി, അബൂബക്കർ വള്ളിയോട്
എന്നിവർ സംബന്ധിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ച്, കുടുംബ ചരിത്രവും, കുടുംബാംഗങ്ങളിലെ യുവ പ്രതിഭകളുടെ സൃഷ്ടികളും ഉൾപ്പെടുത്തി പുറത്തിറക്കുന്ന മാഗസിന്റെ പ്രസിദ്ധീകരണം ഒക്ടോബർ 10ന് മുമ്പായി പൂർത്തിയാക്കാനും മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ തീരുമാനിച്ചു.
