തിരുവനന്തപുരം : ഡി ജി പി റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പോലീസ് മേധാവിയായി ചുമതലയേറ്റു. ചൊവ്വാഴ്ച പുലർച്ചെ സംസ്ഥാനത്തു എത്തിയ അദ്ദേഹം രാവിലെ ഏഴുമണിയോടെയാണ് ചുമതലയേറ്റത്. എ ഡി ജി പി മാർ അടക്കമുള്ള പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് മേധാവിയുടെ ഓഫീസിൽ വച്ചു അധികാര കൈമാറ്റ നടപടികൾ നടന്നു
