മുളിയാര്ഃ ഷെഡ്ഡില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ അജ്ഞാത ജീവി കടിച്ചു കൊന്നു. കാനത്തൂര്‍ പയര്‍പ്പള്ളത്തെ ബി.രാജന്റെ വീട്ടലെ ഷെഡ്ഡില്‍ ഇരുമ്പ് തൂണില്‍ കെട്ടിയിട്ട പട്ടിയെയാണ് ഇന്നലെ രാത്രി കടിച്ച് കൊന്നത്. വീട്ടില്‍ നിന്നും അല്‍പ്പം മാറിയാണ് ഷെഡ്ഡുള്ളത്. അത്കൊണ്ട് രാത്രി സംഭവം അറിഞ്ഞില്ലത്രെ. ഇന്ന് രാവിലെ പട്ടിയെ അഴിച്ചു വിടാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവം അറിഞ്ഞത്.വലിയ ഇരുമ്പ് തൂണില്‍ കെട്ടിയതിനാല്‍ പട്ടിയെ കടിച്ചുകൊണ്ട് പോകാനായില്ല. പകുതി ഭാഗം തിന്ന് ഉപേക്ഷിച്ചാണ് അജ്ഞാത ജീവി പോയത്. പുലിയാകാം പട്ടിയെ കൊന്നതെന്ന് സംശയിക്കുന്നതായി പരിസരവാസികള്‍ പറഞ്ഞു.
