ഉളിയത്തടുക്ക: (കാസർഗോഡ് )മധൂർ പഞ്ചായത്തിൽ ഉളിയത്തടുക്ക പ്രദേശത്ത് 100 വർഷം മുമ്പ് ആരംഭിച്ച ഷിറിബാഗിലു GWLP സ്കൂളിൽ ഇന്ന് നാന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഉളിയത്തടുക്ക ടൗണിൽ 6 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ യു.പി സ്കൂളായി ഉയർത്താൻ ഒരുപാട് നിവേദനം നൽകിയിട്ടും സർക്കാർ നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സാധാരണക്കാരായ ധാരാളം ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. അവിടുത്തെ വിദ്യാർത്ഥികൾക്ക് 5ാം ക്ലാസ്സ് കഴിഞ്ഞാൽ വിദൂര സ്ഥലത്ത് പോയി പഠിക്കാൻ പ്രയാസം അനുഭവിക്കുനുണ്ട് .ആയതിനാൽ പ്രസ്തുത സ്കൂൾ യു .പി സ്കൂളായി അപ്ഗ്രേഡ് ചെയ്യേണ്ടതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മധൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉളിയത്തടുക്കയിൽ ചേർന്ന മണ്ഡലം നേതൃയോഗം ബ്ലോക്ക് പ്രസിഡന്റ് എം രാജീവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് മെഹമൂദ് വട്ടയക്കാട് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നും ഉത്തരവാദിത്തം,സുതാര്യത,അതിവേഗ തിരുത്തൽ നടപടികൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് “വോട്ട് ചോരി”ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഒപ്പ് ശേഖരണ പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം യു.ഡി.എഫ് കൺവീനർ കെ ഖാലിദ് നിർവ്വഹിച്ചു.

നേതാക്കളായ അർജുനൻ തായലങ്ങാടി, ജമീല അഹമ്മദ് ,ഉഷ അർജുൻ,സന്തോഷ് ക്രസ്റ്റ, ധർമ്മധീരൻ, കുശലകുമാരി. ചന്ദുകുട്ടി, ഗോപാലൻ പി,എ.എം.എ.ഹമീദ്, നാസ്സർ മീപ്പുഗുരി, വിദ്യ പി, അഷറഫ് കരോടി,അനിൽ ലോഭാ , ജിജെന്ദ്രകുമാർ,ശോഭന എന്നിവർ സംസാരിച്ചു. ദേവദാസ് പി സ്വാഗതവും സുജാത കെ.വി നന്ദിയും പറഞ്ഞു.