By എ. പി. വിനോദ്
തൃശൂർ:പരാതിക്കാരില്ലാത്ത ലൈംകിക്കാരോപണ വിവാദത്തിൽ വടകരയിൽ ഷാഫി പറമ്പിൽ എം പി യെ വടകരയിൽ തടഞ്ഞതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പ്രതിഷേധം. തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് വൈരം മറന്നാണ് യൂത്ത് കോൺഗ്രഡ് പ്രതിഷേധം.രാഹുൽ മാങ്കൂട്ടം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു എങ്കിലും യൂത്ത് കോൺഗ്രസ്സ് ശക്തമായി രംഗത്ത് ഉണ്ടെന്നും സമര പോരാട്ടം അവസാനിപ്പിക്കാൻ എന്ത് ആരോപണങ്ങൾക്കും സാധിക്കില്ലെന്നും തെളിയിക്കുന്നതാണ് ഇന്നത്തെ തൃശ്ശൂരിലെ പ്രതിഷേധം. ഒരു എം പി യെ വഴിയിൽ തടഞ്ഞാൽ സി പി എമ്മിന്റെ ഒരു നേതാവിനെയും വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ല എന്ന മുന്നറിയിപ്പാണ് ഈ സമരം കാണിക്കുന്നത്. പരാതിക്കാരിക്കാത്ത ഒരു ആരോപണത്തിന്റെ മറപിടിച്ചു ശാഫിയെ വേട്ടയാടാൻ ഉള്ള നീക്കം പല്ലും നഖവും ഉപയോഗിച്ചു ചെറുക്കുമെന്നാണ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്. തൃശൂരിലെ പ്രതിഷേധം സംസ്ഥനം മുഴുവൻ വ്യാപിപ്പിക്കുമെന്ന് നിലവിലെ നേതൃത്വം അറിയിച്ചു.
