
ചെമ്പിരിക്ക : (കാസർഗോഡ് ): ഗസ്സയോട് ഐക്യപ്പെടുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചെമ്പിരിക്ക യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പിരിക്ക ബീച്ചിൽ ഗസ്സ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. റിയാസ് പി.എം (കോൺഗ്രസ്), അബ്ദുൽ ഖാദർ ( ഐ.എൻ.എൽ), താജുദ്ദീൻ കുന്നിൽ (പൗരസമിതി) ഖലീൽ ഒ.എ (എസ്.കെ.എസ്.എസ്.എഫ്), മഹ്മൂദ് പള്ളിപ്പുഴ, സി.എ മൊയ്തീൻ കുഞ്ഞി, എന്നിവർ സംസാരിച്ചു. അസ്മ അബ്ബാസ് സ്വാഗതവും കെ.എ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
റാഷിദ് മുഹിയുദ്ദീൻ, ഷാഹ്ബാസ് കോളിയാട്ട്, സി.എ അബ്ബാസ് , ആർ.ബി മുഹമ്മദ് ഷാഫി, സി.എ അബ്ദുൽ റഹ്മാൻ, സി.എ അജ്മൽ എം.എ സീനത്ത്, ആയിഷ റസാഖ്, ഉമ്മു ഹനീസ, എ.ജി ഹമീദ എന്നിവർ നേതൃത്വം നൽകി.