കുമ്പളഃ ഗള്‍ഫുകാരന്റെ വീട് കുത്തി തുറന്ന് കവര്‍ച്ച. പെര്‍മുദെ പെരിയടുക്ക മഞ്ചോടിയിലെ ഷെരീഫിന്റെ വീട്ടിലെ പിന് വശത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. ഷെരീഫ് ഗള്‍ഫിലാണ്. ഭാര്യ റുക്സാനയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. രണ്ട് ദിവസം മുമ്പ് ഇവര്‍ വീട് പൂട്ടി ബന്ധു വീട്ടില്‍ പോയിരുന്നുവത്രെ. ഇന്നലെ (ഞായറാഴ്ച )വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. ഇരുമ്പ് ഗ്രില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയുടെ പൂട്ട് പൊളിച്ച് അതിനകത്ത് സൂക്ഷിച്ചിരുന്ന ഒന്‍പത് പവന് സ്വര്ണ്ണാമഭരണങ്ങള് കവര്‍ന്നതായി റുക്സാന നല്കിയ പരാതിയില്‍ പറയുന്നു. വസ്ത്രങ്ങള്‍ വാരി വലിച്ചിട്ട നിലയിലാണ്.
ഗ്രില്‍ കുത്തി തുറക്കാന്‍ ഉപതോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് പാര വീടിനകത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
