കാസർഗോഡ് :ആദൂര്‍ പൊലിസ് സ്റ്റേഷൻ പരിധിയിൽവീട്ടിൽ അതിക്രമിച്ചു കയറി 73 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ്ചെയ്തു.ബെള്ളൂര്‍ മിഞ്ചിപദവിലെ വസന്ത(35)നെയാണ് ആദൂര്‍ എസ് ഐ വിനോദും സംഘവും അറസ്റ്റ്ചെയ്തത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് വയോധികയെ കയറി പിടിക്കുകയായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. അപ്പോഴേക്കും യുവാവ് ഓടി മറയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി നടത്തിയ തിരച്ചലിലാണ് പ്രതിയെ അറസ്റ്റ്ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
